തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടാന്‍ തയ്യാറാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
പിണറായി സര്‍ക്കാരിന്റെ അറിവില്ലാതെ ഇത്തരം കുപ്രവൃത്തികള്‍ നടക്കില്ലെന്നും, നടത്തിയിരിക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും രാജീവ് ആരോപിച്ചു. ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ രാഷ്ട്രീയ നേതൃത്വമുണ്ടെന്നത് വ്യക്തമായ കാര്യമാണെന്നും, ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
30 വര്‍ഷത്തിനുള്ളിലെ ഓഡിറ്റ് റിപ്പോര്‍ട്ടും വിജിലന്‍സ് അന്വേഷണവും പരിശോധിക്കണം. സംസ്ഥാന സര്‍ക്കാരിന്റെ ഉദ്ദേശം കൊള്ള മാത്രമാണ്. ഞാന്‍ ആരുടെയെങ്കിലും വീട്ടില്‍ കയറി സ്വര്‍ണം എടുത്താല്‍ അത് വീഴ്ചയാണോ കളവാണോ? സിപിഐഎം ചെയ്താല്‍ വീഴ്ച, മറ്റുള്ളവര്‍ ചെയ്താല്‍ കളവ് - ഈ നയം ഇനി അനുവദിക്കില്ല, എന്നും രാജീവ് ചന്ദ്രശേഖര്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു.
അതേസമയം, ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് നിയമപരമായ ഇടപെടല്‍ സാധ്യമാണെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചു. ഇടപെടുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment