കൊച്ചി: കൂടെ താമസിച്ചിരുന്ന യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ യുവമോര്‍ച്ച നേതാവായ ഗോപു പരമശിവത്തെ ബിജെപിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കം ചെയ്യാനുള്ള നടപടിയാണ് സംസ്ഥാന പ്രസിഡന്റാണ് സ്വീകരിച്ചത്.
ഗോപുവിനെതിരെ മുന്‍പ് ലഭിച്ച പരാതികള്‍ വീണ്ടും ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടി കര്‍ശന നടപടി സ്വീകരിച്ചത്. കബളിപ്പിച്ച് പണം തട്ടിയെന്ന പരാതിയാണ് ബിജെപി കാള്‍ സെന്ററിലെ മുന്‍ ജീവനക്കാരി ഉന്നയിച്ചത്. പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാതെ പോയെന്നും, പരാതി നല്‍കിയതിന് പിന്നാലെ കാള്‍ സെന്ററിലെ ജോലി നഷ്ടപ്പെട്ടുവെന്നും യുവതി ആരോപിച്ചു.
ഇന്നലെ രാത്രി കൂടെയുണ്ടായിരുന്ന യുവതി കാണാനില്ലെന്ന് കാട്ടി ഗോപു പരമശിവം മരട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ യുവതിയോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദേശിച്ചു. സ്റ്റേഷനിലെത്തി യുവതി നേരിട്ട ക്രൂര മര്‍ദനത്തെക്കുറിച്ച് വിവരിച്ചപ്പോഴാണ് ഗോപുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള ഗൗരവമായ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇരുവരും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment