Friday, July 24, 2026
Kerala News

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി എ പത്മകുമാറിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി എ പത്മകുമാറിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി എ പത്മകുമാറിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം. പത്തനംതിട്ടയില്‍ ഭൂമിയും വ്യാപാര സ്ഥാപനങ്ങളും വാങ്ങി. അസ്വഭാവികമായ സാമ്പത്തിക നേട്ടം പത്മകുമാറിന് ലഭിച്ചെന്നും എസ്‌ഐടിയുടെ കണ്ടെത്തല്‍. എ പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക സാമ്പത്തിക രേഖകള്‍ എസ്‌ഐടി പിടിച്ചെടുത്തു.

കേസില്‍ കെ.പി ശങ്കര്‍ദാസും എന്‍.വിജയകുമാറും നിരീക്ഷണത്തിലാണ്. എല്ലാം എ.പത്മകുമാര്‍ മാത്രം തീരുമാനിച്ചത് എന്നായിരുന്നു ഇരുവരുടെയും മൊഴി. എന്നാല്‍ ഇവരുടെ മൊഴി പൂര്‍ണമായും വിശ്വസത്തിലെടുത്തിട്ടില്ല. ഇവരെ വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച നടക്കുന്ന ചോദ്യം ചെയ്യല്‍ നിര്‍ണായകം. ഉണ്ണികൃഷ്ണന്‍ പോറ്റിയെ പത്മകുമാറിന് പരിചയപ്പെടുത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

ഇത് വരെയുള്ള അന്വേഷണത്തില്‍ സ്വര്‍ണ്ണക്കൊള്ളയുടെ മുഖ്യസൂത്രധാരന്‍ എ.പത്മകുമാര്‍ എന്ന വിലയിരുത്തലിലാണ് എസ്‌ഐടി അറസ്റ്റിലേക്ക് കടന്നത്. എ പത്മകുമാറിന്റെ മൊഴിയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയും കടകംപള്ളി സുരേന്ദ്രനും ഉള്‍പ്പെടുന്നുണ്ട്. അതിനാല്‍ അന്വേഷണം കടകംപള്ളി സുരേന്ദ്രനിലേക്കും നീങ്ങാന്‍ സാധ്യതയുണ്ട്. എ പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ദേവസ്വം ബോര്‍ഡിലെ കൂടുതല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനാണ് എസ്‌ഐടിയുടെ നീക്കം.









Related News

Comments

No comments yet. Be the first to comment!

Leave a Comment