കൊല്ലം / തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രധാന പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിനെ ഒരു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൊല്ലം വിജിലന്‍സ് കോടതി നല്‍കിയ ഉത്തരവിനെ തുടര്‍ന്നാണ് കസ്റ്റഡിയില്‍ വിട്ടത്. ശക്തമായ പൊലീസ് സുരക്ഷയിലാണ് വാസുവിനെ കോടതിയില്‍ ഹാജരാക്കിയത്. കോടതിക്ക് പുറത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധവും നടത്തി.
അതേസമയം, കേസില്‍ ചോദ്യം ചെയ്യലിനായി മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) മുമ്പാകെ ഹാജരായി. എസ്‌ഐടി മേധാവി എസ്.പി ശശിധരന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പത്മകുമാറിനോട് വിശദീകരണം തേടുകയാണ് സംഘം. ഇഞ്ചയ്ക്കല്‍ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.
2019-ല്‍ ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണവും കട്ടിളപ്പാളികളും അറ്റകുറ്റപ്പണിക്കായി മാറ്റി കൊണ്ടുപോകുമ്പോള്‍ ചുമതല ഏറ്റത് പത്മകുമാറായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ സഹായിക്കാന്‍ പത്മകുമാര്‍ നിര്‍ബന്ധിച്ചെന്നാണ് ദേവസ്വം ജീവനക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
Comments
No comments yet. Be the first to comment!
Leave a Comment