തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) മുമ്പാകെ ഹാജരായി. എസ്‌ഐടി തലവന്‍ എസ്.പി ശശിധരന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ചോദ്യം ചെയ്യലിന്റെ പ്രധാന കാര്യങ്ങള്‍.
2019 ല്‍ ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള ഭാഗങ്ങളും അറ്റകുറ്റപ്പണിക്കായി മാറ്റി കൊണ്ടുപോകുമ്പോള്‍ ചുമതല ഏറ്റത് പത്മകുമാറായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ സഹായിക്കാന്‍ പത്മകുമാര്‍ നിര്‍ബന്ധിച്ചതായി ദേവസ്വം ജീവനക്കാര്‍ നല്‍കിയ മൊഴിയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
അതേസമയം, കേസില്‍ പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിനെ കോടതി കസ്റ്റഡിയില്‍ വിട്ടു. കൊല്ലം വിജിലന്‍സ് കോടതിയുടേതായ ഉത്തരവനുസരിച്ച് ഇന്ന് വൈകിട്ട് നാലുവരെ കസ്റ്റഡി അനുവദിച്ചു. ശക്തമായ പൊലീസ് സുരക്ഷയില്‍ വാസുവിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു.
കേസുമായി ബന്ധപ്പെട്ട കൂടുതല്‍ ചോദ്യംചെയ്യലുകളും പരിശോധനകളും തുടരുമെന്നാണ് സൂചന.
Comments
No comments yet. Be the first to comment!
Leave a Comment