Friday, July 24, 2026
India News

ബിഹാര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ് നിതീഷ് കുമാര്‍; ചടങ്ങിനെത്തി മോദി

ബിഹാര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ് നിതീഷ് കുമാര്‍;   ചടങ്ങിനെത്തി മോദി

പട്ന: ബിഹാര്‍ രാഷ്ട്രീയത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച്  നിതീഷ് കുമാര്‍ പത്താം തവണയും സംസ്ഥാന മുഖ്യമന്ത്രിയായി അധികാരമേറ്റു. പട്നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനില്‍ നടന്ന വര്‍ണ്ണാഭമായ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിവിധ ബി.ജെ.പി മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ സാക്ഷ്യം വഹിച്ചു.

കഴിഞ്ഞ ദിവസം ചേര്‍ന്ന എന്‍.ഡി.എ. സംയുക്ത നിയമസഭാ കക്ഷി യോഗമാണ് നിതീഷ് കുമാറിനെ നേതാവായി തിരഞ്ഞെടുത്തത്. ബി.ജെ.പി. നിയമസഭാ കക്ഷി നേതാവായ സമ്രാട്ട് ചൗധരിയെയും ഉപനേതാവായ വിജയ് സിന്‍ഹയെയും ഉപമുഖ്യമന്ത്രിമാരായി തിരഞ്ഞെടുത്തു. ഇരുവരും പുതിയ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിമാരായി തുടരും.

ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. സഖ്യം ബിഹാറില്‍ ചരിത്ര വിജയമാണ് നേടിയത്. 243 അംഗ നിയമസഭയില്‍ 202 സീറ്റുകള്‍ നേടിയാണ് സഖ്യം അധികാരത്തില്‍ വന്നത്. സഖ്യത്തില്‍ 89 സീറ്റുമായി ബി.ജെ.പി. ഏറ്റവും വലിയ ഒറ്റകക്ഷിയായി. അതേസമയം, പ്രതിപക്ഷ ഐ.എന്‍.ഡി.ഐ.എ. സഖ്യത്തിന് 35 സീറ്റ് മാത്രമാണ് നേടാനായത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment