തിരുവനന്തപുരം വെഞ്ഞാറാമൂടില്‍ പതിനാറുകാരനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചെന്ന യുഎപിഎ കേസില്‍, കുട്ടിയുടെ മാതാവ് കേരളത്തില്‍ പൊലീസ് നിരീക്ഷണത്തില്‍. സംഭവത്തില്‍ മാതാവിന്റെ ആണ്‍സുഹൃത്തിന്റെ സഹോദരനും സംശയനിഴലിലാണ്.
നെടുമങ്ങാട് സ്വദേശിനിയായ യുവതി രണ്ടാഴ്ച മുമ്പാണ് യുകെയില്‍ നിന്ന് കേരളത്തിലെത്തിയത്. യുകെയില്‍ നഴ്സായി ജോലി ചെയ്യുന്ന ഇവര്‍ അവിടെവെച്ചാണ് ആണ്‍സുഹൃത്തിനെ പരിചയപ്പെടുന്നത്. ആദ്യ വിവാഹവുമായി ബന്ധപ്പെട്ടാണ് ഇവര്‍ മതപരിവര്‍ത്തനം നടത്തിയത്. പത്താം ക്ലാസ് സമയത്ത് കുട്ടിയെ യുകെയിലേക്ക് കൊണ്ടുപോയപ്പോഴാണ് ആണ്‍സുഹൃത്ത് ഐഎസില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായി പല തരത്തിലുള്ള വീഡിയോകള്‍ കാണിച്ചുകൊടുത്തത്.
സംഭവത്തില്‍ യുവതിയുടെ ആണ്‍സുഹൃത്തിന്റെ സഹോദരനും സംശയനിഴലിലാണ്. ഇയാള്‍ കനകമല കേസിലെ പ്രതിയാണെന്നും ഡല്‍ഹിയില്‍ നിന്നാണ് അറസ്റ്റിലായതെന്നും പോലീസ് വ്യക്തമാക്കി. കുട്ടിയെ യുകെയില്‍ നിന്ന് തിരികെയെത്തിച്ചപ്പോള്‍ കേരളത്തില്‍ സ്വീകരിച്ചതും ആറ്റിങ്ങലിലെ മതപഠനശാലയിലാക്കിയതും ഇയാളാണ്. ഇയാളുടെ സമ്മര്‍ദ്ദം മൂലമാണ് കുട്ടിയെ ഐഎസില്‍ ചേര്‍ക്കാന്‍ പ്രേരിപ്പിച്ചതെന്നും പോലീസ് സംശയിക്കുന്നു. നിലവില്‍ ഇയാളും പോലീസ് നിരീക്ഷണത്തിലാണ്.
ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ യുഎപിഎ ചുമത്തിയാണ് കേസന്വേഷണം നടക്കുന്നത്. സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയും (NIA) വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്. അതീവ രഹസ്യസ്വഭാവത്തിലാണ് കേസിലെ അന്വേഷണം പുരോഗമിക്കുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment