Friday, July 24, 2026
Kerala News

ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് വഴിയെത്തുന്ന തീര്‍ഥാടകര്‍ക്ക് ഇന്നുമുതല്‍ കര്‍ശന നിയന്ത്രണം

ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് വഴിയെത്തുന്ന തീര്‍ഥാടകര്‍ക്ക് ഇന്നുമുതല്‍ കര്‍ശന നിയന്ത്രണം

മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട തുറന്ന ശേഷം ഇതുവരെ ദര്‍ശനം നടത്തിയത് മൂന്നര ലക്ഷത്തോളം ഭക്തരെന്ന് റിപ്പോര്‍ട്ട്. തീര്‍ത്ഥാടക പ്രവാഹം തുടരുന്നതിനിടെ, ഇനിയുള്ള ദിവസങ്ങളില്‍ സ്‌പോട്ട് ബുക്കിംഗില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചു.

ഇന്നലെ മാത്രം സ്‌പോട്ട് ബുക്കിംഗിനായി എത്തിയത് 14,000-ല്‍ അധികം തീര്‍ത്ഥാടകരായിരുന്നു. എന്നാല്‍, സ്‌പോട്ട് ബുക്കിംഗ് 5,000 ആയി പരിമിതപ്പെടുത്തുന്നതോടെ ഭക്തര്‍ക്ക് കാത്തുനില്‍ക്കേണ്ടിവരും. അതേസമയം, മറ്റ് ദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത് നേരത്തെ എത്തിയവരുടെ എണ്ണം ഏകദേശം 28,000 ആണ്. നിലവില്‍ ശബരിമല സന്നിധാനത്ത് പതിവു തിരക്ക് മാത്രമാണ് അനുഭവപ്പെടുന്നത്.

വെര്‍ച്വല്‍ ക്യൂവിലൂടെ എത്തുന്ന എല്ലാ ഭക്തര്‍ക്കും സുഗമമായ ദര്‍ശനം ഉറപ്പാക്കുമെന്ന് പോലീസ് അറിയിച്ചു. ബുക്ക് ചെയ്ത് എത്തുന്നവര്‍ക്ക് ദര്‍ശനം ലഭിക്കാതെ വന്നാല്‍, അത് പോലീസിനെ അറിയിച്ചാല്‍ പരിഹാരമുണ്ടാക്കും. എങ്കിലും, സ്‌പോട്ട് ബുക്കിംഗ് വഴിയെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ നിലവില്‍ വരും.


Related News

Comments

No comments yet. Be the first to comment!

Leave a Comment