Friday, July 24, 2026
Kerala News

ചിറയിന്‍കീഴില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീടിന് തീവെക്കാന്‍ ശ്രമം

ചിറയിന്‍കീഴില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീടിന് തീവെക്കാന്‍ ശ്രമം


തിരുവനന്തപുരത്തെ ചിറയിന്‍കീഴില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ തീവെക്കാന്‍ ശ്രമം നടന്നതായി പരാതി. പതിനേഴാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥിയായ ടിന്റു ജി വിജയന്റെ പുതുക്കരി വയലിലുള്ള വീട്ടിലാണ് ആക്രമണം നടന്നത്. രാത്രിയില്‍ ഒരു മണിയോടെയായിരുന്നു സംഭവം.

ഹെല്‍മറ്റും റെയിന്‍കോട്ടും ധരിച്ച് എത്തിയ രണ്ട് പേരാണ് വീടിന്റെ മുന്‍വാതില്‍ കത്തിച്ച് അകത്തേക്ക് തീ ഇട്ടുകയറാന്‍ ശ്രമിച്ചതെന്ന് ടിന്റുവും കുടുംബവും പറഞ്ഞു. തീ കത്തിച്ച ശേഷം ജനലിലൂടെ അകത്തേക്ക് തീ എറിയാനുള്ള ശ്രമവും നടത്തിയതായി പറയുന്നു. 

സംഭവവുമായി ബന്ധപ്പെട്ട് അക്രമികളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ടിന്റു ജി വിജയന്‍ ചിറയിന്‍കീഴ് പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ കണ്ടെത്താന്‍ പൊലീസ് പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ടെന്നും വിവരം.


Related News

Comments

No comments yet. Be the first to comment!

Leave a Comment