Friday, July 24, 2026
Kerala News

പതിനാറുകാരനെ ഐഎസ്‌ഐസിലേക്ക് ചേരാന്‍ പ്രേരിപ്പിച്ച കേസില്‍ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ കേസ്

 പതിനാറുകാരനെ ഐഎസ്‌ഐസിലേക്ക് ചേരാന്‍ പ്രേരിപ്പിച്ച കേസില്‍ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ  കേസ്


തിരുവനന്തപുരം: പതിനാറുകാരനെ ഭീകരസംഘടനയായ ISISലേക്ക് ചേര്‍ക്കാന്‍ പ്രേരിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്കും രണ്ടാനച്ഛനും എതിരായി UAPA ചുമത്തി കേസ്. തിരുവനന്തപുരം വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

വെമ്പായം സ്വദേശിയായ യുവാവാണ് പത്തനംതിട്ട സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച് മതപരിവര്‍ത്തനം നടത്തിയിരുന്നത്. തുടര്‍ന്ന് യുവതിയുടെ ആദ്യ വിവാഹത്തിലെ മകനെ ISISലേക്ക് ചേര്‍ക്കാന്‍ പ്രേരിപ്പിച്ചെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും യു.കെ.യില്‍ താമസിച്ചുവരികയായിരുന്നു.

യു.കെ.യിലെത്തിയപ്പോള്‍, വീഡിയോകളും ദൃശ്യങ്ങളും കാട്ടി കുട്ടിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതായാണ് വിവരങ്ങള്‍. പിന്നീട് ദമ്പതികള്‍ നാട്ടിലെത്തി കുട്ടിയെ ആറ്റിങ്ങല്‍ മേഖലയിലെ ഒരു മതപഠനശാലയില്‍ ചേര്‍ത്തു. ഈ സമയത്ത് കുട്ടിയുടെ പെരുമാറ്റത്തില്‍ അസാധാരണ മാറ്റങ്ങള്‍ കണ്ട പഠനശാല അധികൃതര്‍ അമ്മയുടെ ബന്ധുക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ അന്വേഷണ സംഘം നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment