Friday, July 24, 2026
Kerala News

പാലക്കാട്: സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

 പാലക്കാട്: സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: സിപിഐഎം എലപ്പുള്ളി തറക്കളം ബ്രാഞ്ച് സെക്രട്ടറി ശിവകുമാറിനെ (29) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് വീടിനടുത്തുള്ള പറമ്പിലെ മരക്കൊമ്പില്‍ ശിവകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപവാസിയാണ് ആദ്യം മൃതദേഹം കണ്ടെത്തിയത്.

ഡിവൈഎഫ്‌ഐ എലപ്പുള്ളി വെസ്റ്റ് മേഖലാ കമ്മിറ്റിയംഗവും പികെഎസ് വില്ലേജ് കമ്മിറ്റിയംഗവുമായ ശിവകുമാര്‍ തിങ്കളാഴ്ച രാവിലെ തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തില്‍ പങ്കെടുത്തതിന് ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു.  ഫോണ്‍ വിളി കിട്ടാതിരുന്നപ്പോള്‍ സുഹൃത്തുക്കളും പ്രാദേശിക നേതാക്കളും തിരച്ചിലിലാണ് സംഭവം അറിഞ്ഞത്.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ശിവകുമാറിന്റെ അപ്രതീക്ഷിത മരണത്തില്‍ സഹപ്രവര്‍ത്തകരും നാട്ടുകാരും ദുഃഖം രേഖപ്പെടുത്തി. പൊലീസ് സംഭവത്തില്‍ കേസെടുത്തു അന്വേഷണം തുടരുകയാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment