തൃശ്ശൂര്‍: വൈന്തലയില്‍ അങ്കണവാടി ജീവനക്കാരിയെ ആക്രമിച്ച് മുളകുപൊടി എറിഞ്ഞ് മാല കവര്‍ന്ന സംഭവത്തില്‍ മൂന്ന് പേര്‍ പൊലീസിന്റെ കസ്റ്റഡിയിലായി. അങ്കണവാടി ജീവനക്കാരിയായ മോളി ജോര്‍ജിന്റെ മൂന്നു പവന്‍ മാലയാണ് പ്രതികള്‍ കവര്‍ന്നത്.
പാടത്തോട് ചേര്‍ന്ന റോഡിലൂടെ നടക്കുമ്പോള്‍ പരിചയമുള്ള യുവതിയും രണ്ട് യുവാക്കളും സംസാരിക്കുന്നതായി മോളി കണ്ടിരുന്നു. തുടര്‍ന്ന് നടക്കുന്നതിനിടെ പ്രതികളില്‍ ഒരാള്‍ ബൈക്കില്‍ എത്തി മുളകുപൊടി എറിഞ്ഞ് മാല പൊട്ടിച്ചു. മോളിയുടെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ മുഖത്ത് വെള്ളമൊഴിച്ച്് മുളകുപൊടി നീക്കം ചെയ്തു. പിന്നീട് മോളി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി മാള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
മൊഴിയുടെ അടിസ്ഥാനത്തില്‍ വൈന്തല സ്വദേശിയായ അഞ്ജനയെ പൊലീസെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. അഞ്ജനയെയും രണ്ട് ആണ്‍സുഹൃത്തുക്കളെയും തുടര്‍ന്ന് കസ്റ്റഡിയിലൈടുത്തു. പിടിയിലായ ആണ്‍സുഹൃത്തുകളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയായിട്ടില്ല.
ലഹരി വസ്തുക്കള്‍ക്കായി പണം കണ്ടെത്താനാണ് മോഷണ ശ്രമമെന്നതാണ് പൊലീസ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണം തുടരുകയാണ്.
Comments
No comments yet. Be the first to comment!
Leave a Comment