തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടിക്കെതിരെ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷ് ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി കോടതി ഫയല്‍ ചെയ്തതായും, പേര് വെട്ടിയ നടപടി റദ്ദാക്കണമെന്നാണ് ആവശ്യമെന്നും വൈഷ്ണ വ്യക്തമാക്കി. നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് സംശയിക്കുന്നുവെന്നുമാണ് വൈഷയുടെ ആരോപണം.
വോട്ടര്‍ പട്ടികയില്‍ തെറ്റായ വിവരമാണ് ഉള്‍പ്പെട്ടതെന്നും അത് തിരുത്തണമെന്നുമാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ജില്ലാ കളക്ടര്‍ക്കും അപ്പീല്‍ നല്‍കിയിട്ടുണ്ട്. വൈഷ്ണ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഇന്ന് ജില്ലാ കളക്ടര്‍ ഹിയറിംഗ് നടത്തും.
വൈഷ്ണ നല്‍കിയ മേല്‍വിലാസത്തില്‍ പിഴവുണ്ടെന്ന ആരോപണവുമായി സിപിഐഎം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുകയായിരുന്നു. കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും വിലാസത്തില്‍ പ്രശ്‌നമുണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പേര് ഒഴിവാക്കി.
പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതോടെ വൈഷ്ണക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. കോര്‍പ്പറേഷന്‍ പരിധിയില്‍ എവിടെയെങ്കിലും വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടായാല്‍ മാത്രമേ സ്ഥാനാര്‍ഥിത്വത്തിന് യോഗ്യത ലഭിക്കൂ എന്നതാണ് നിലവിലെ നിയമം.
Comments
No comments yet. Be the first to comment!
Leave a Comment