തിരുവനന്തപുരം: ബിഎല്‍ഒ അനീഷ് ജോര്‍ജിന്റെ ആത്മഹത്യ അതീവ ഗൗരവമുള്ള വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കി. സംഭവത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്നതാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് തന്നെ വ്യക്തമായതെന്നും, അതിനാല്‍ സമഗ്രമായ അന്വേഷണമാണ് ആവശ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിഎല്‍ഒമാര്‍ക്കെതിരെ വ്യാപകമായ സമ്മര്‍ദ്ദമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. സിപിഐഎം എസ്‌ഐആര്‍ വ്യവസ്ഥ ദുരുപയോഗപ്പെടുത്തുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ വിഷയത്തെ അവഗണിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
മുട്ടടാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേരിനെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കിയ സംഭവത്തെയും പ്രതിപക്ഷ നേതാവ് ശക്തമായി വിമര്‍ശിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment