Friday, July 24, 2026
India News

ഡല്‍ഹി സ്‌ഫോടനം: ലഷ്‌കര്‍- ഇ- തയ്ബ ബന്ധം പരിശോധിച്ച് ഏജന്‍സികള്‍

ഡല്‍ഹി സ്‌ഫോടനം: ലഷ്‌കര്‍- ഇ- തയ്ബ ബന്ധം പരിശോധിച്ച് ഏജന്‍സികള്‍

രാജ്യതലസ്ഥാനത്തെ നടുക്കിയ ഡല്‍ഹി സ്‌ഫോടനക്കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). സ്‌ഫോടനത്തിന് പിന്നില്‍ ലഷ്‌കര്‍-ഇ-തയ്ബ (LeT) ബന്ധവും ബംഗ്ലാദേശ് കേന്ദ്രീകരിച്ചുള്ള ഗൂഢാലോചനയും ഏജന്‍സികള്‍ പരിശോധിക്കുന്നു. ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനം ചാവേര്‍ ആക്രമണമായിരുന്നുവെന്ന് എന്‍ഐഎ സ്ഥിരീകരിച്ചു.

ചാവേര്‍ ആക്രമണം നടത്തിയ ഡോക്ടര്‍ ഉമര്‍ നബിയുടെ സഹായിയായ അമീര്‍ റാഷിദിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്‌ഫോടനക്കേസ് ഏറ്റെടുത്ത ശേഷം എന്‍ഐഎ നടത്തുന്ന ആദ്യ അറസ്റ്റാണിത്. സ്‌ഫോടനത്തിനായി കാറില്‍ ഘടിപ്പിച്ച ഐഇഡി ആണ് ഉപയോഗിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഈ സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച ഐ-20 കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത് അമീര്‍ റാഷിദിന്റെ പേരിലാണ്. നേരത്തെ തയ്യാറാക്കിയ ചാവേര്‍ ആക്രമണ പദ്ധതി അനുസരിച്ചാണ് അമീര്‍ ഡല്‍ഹിയിലെത്തി കാര്‍ വാങ്ങിയതെന്നും അന്വേഷണ ഏജന്‍സി കണ്ടെത്തി.

ലഷ്‌കര്‍ ഭീകരന്‍ സൈഫുള്ള സൈഫിന്റെ ബംഗ്ലാദേശ് സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍, സ്‌ഫോടനത്തിന് ബംഗ്ലാദേശുമായി ബന്ധമുണ്ടോയെന്ന് ഏജന്‍സികള്‍ സംശയിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഭീകരബന്ധങ്ങളും ഗൂഢാലോചനകളും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.







Related News

Comments

No comments yet. Be the first to comment!

Leave a Comment