Saturday, July 25, 2026
Kerala News

ആനന്ദ് കെ തമ്പി ജീവനൊടുക്കിയ സംഭവം; ബിജെപി-ആര്‍എസ്എസ് നേതാക്കളെ ചോദ്യം ചെയ്യും

ആനന്ദ് കെ തമ്പി ജീവനൊടുക്കിയ സംഭവം; ബിജെപി-ആര്‍എസ്എസ് നേതാക്കളെ ചോദ്യം ചെയ്യും

തിരുവനന്തപുരം തൃക്കണ്ണാപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായ ആനന്ദ് കെ. തമ്പി ജീവനൊടുക്കിയ സംഭവം ബിജെപി നേതൃത്വത്തെ കടുത്ത പ്രതിരോധത്തിലാക്കി. ആത്മഹത്യാക്കുറിപ്പില്‍ പേരെടുത്തുപറഞ്ഞ ബിജെപി നേതാക്കളെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പൂജപ്പുര പോലീസ്. ബിജെപി ഏരിയ പ്രസിഡന്റ് ഉദയകുമാര്‍, കൃഷ്ണകുമാര്‍, രാജേഷ് എന്നിവരെ ചോദ്യം ചെയ്യും. ആത്മഹത്യ പ്രേരണയ്ക്ക് തെളിവ് കണ്ടെത്താനാണ് പൊലീസ് അന്വേഷണം.

ആത്മഹത്യ പ്രേരണയ്ക്ക് തെളിവുകള്‍ ലഭിച്ചാല്‍ ഇവര്‍ക്കെതിരെ കേസെടുത്ത് പ്രതിചേര്‍ക്കുമെന്നും പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ആനന്ദ് കെ. തമ്പിയുടെ കുടുംബാംഗങ്ങളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഏതെങ്കിലും തരത്തിലുള്ള ആക്ഷേപങ്ങളോ സമ്മര്‍ദ്ദങ്ങളോ ഉണ്ടായിരുന്നോ എന്നും പോലീസ് വിശദമായി പരിശോധിക്കും.

മണ്ണ് മാഫിയക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കിയെന്ന് ആരോപിച്ചാണ് ആനന്ദ് ആത്മഹത്യ ചെയ്തത്. ഇവരുടെ പേര് വിവരങ്ങള്‍ അടക്കം ആത്മഹത്യാക്കുറിപ്പിലുണ്ട്. ആനന്ദിനെ ഒരുതരത്തിലും പരിഗണിച്ചിട്ടില്ലെന്ന വിശദീകരണവുമായി മുതിര്‍ന്ന ബിജെപി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment