തിരുവനന്തപുരം: കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ആനന്ദ് കെ. തമ്പി ബിജെപി പ്രവര്‍ത്തകന്‍ അല്ലെന്ന് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. ബിജെപിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടികയിലും പേര് ഉണ്ടായിട്ടില്ലെന്നും, ഒരിക്കലും പാര്‍ട്ടി പ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
ആനന്ദിന്റെ മരണം ദുഃഖകരമാണെന്നും സംഭവത്തെ ദുരുപയോഗം ചെയ്ത് രാഷ്ട്രീയ പ്രചാരണത്തിന് ചിലര്‍ ശ്രമിക്കുകയാണെന്നും സുരേഷ് ആരോപിച്ചു. ഉദ്ധവ് താക്കറെയുടെ ശിവസേനയുടെ അംഗത്വമെടുത്ത വ്യക്തിയാണ് ആനന്ദ് എന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരം ദാരുണമായ സംഭവത്തെ ബിജെപിക്കെതിരായ കുപ്രചാരണ ആയുധമായി ഉപയോഗിക്കുകയാണെന്ന് സുരേഷും മത്സരരംഗത്തുള്ള ആര്‍. ശ്രീലേഖയും വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.
Comments
No comments yet. Be the first to comment!
Leave a Comment