Saturday, July 25, 2026
Kerala News

പെരിങ്ങോം വെള്ളോറയില്‍ യുവാവ് വെടിയേറ്റ് മരിച്ചു

 പെരിങ്ങോം വെള്ളോറയില്‍ യുവാവ് വെടിയേറ്റ് മരിച്ചു



കണ്ണൂര്‍: പെരിങ്ങോം വെള്ളോറയില്‍ വേടിയേറ്റ് യുവാവ് മരിച്ചതായി റിപ്പോര്‍ട്ട്. എടക്കോം സ്വദേശി സിജോ (ഷിജോ) ആണ് കൊല്ലപ്പെട്ടത്. നായാട്ടിനിടെ അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.

എടക്കോം സ്വദേശി നെല്ലംകുഴി ഷിജോയും വെള്ളോറ സ്വദേശി ഷൈനും ചേര്‍ന്ന് റബ്ബര്‍ എസ്റ്റേറ്റില്‍ കാട്ടുപന്നിയെ പിടിക്കാന്‍ പോയതായിരുന്നു. ഈ സമയത്താണ് വെടിവെപ്പ് ഉണ്ടായതും ഷിജോ മരിച്ചതും.

സംഭവവുമായി ബന്ധപ്പെട്ട് ഷൈനിനെ പെരിങ്ങോം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പയ്യന്നൂര്‍ ഡിവൈഎസ്പി സ്ഥലത്തെത്തി പരിശോധന നടത്തി.

അപകടത്തിന് പിന്നില്‍ മറ്റ് കാരണങ്ങള്‍ ഉണ്ടോയെന്ന് പൊലീസ് അന്വേഷണം തുടരുന്നു. സംഭവസ്ഥലത്ത് നിന്ന് നാടന്‍ തോക്കുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്ഥിരമായി കാട്ടുപന്നികള്‍ ഇറങ്ങുന്ന പ്രദേശമാണ് സംഭവം നടന്ന റബ്ബര്‍ എസ്റ്റേറ്റ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment