പമ്പ: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ നിര്‍ണായകമായ ശാസ്ത്രീയ പരിശോധന സന്നിധാനത്ത് നാളെ നടത്തും. ഇതിനായി എസ്.പി. ശശിധരന്റെ നേതൃത്വത്തിലുള്ള എസ്.ഐ.ടി സംഘം പൊലീസിനൊപ്പം പമ്പയില്‍ എത്തി. ശ്രീകോവിലിലെ ദ്വാരപാലക പാളിയും കട്ടിളപ്പാളിയും ശാസ്ത്രീയമായി പരിശോധിക്കണമെന്ന് ഹൈക്കോടതി നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍.
സാമ്പിളുകള്‍ ശേഖരിച്ച് ശാസ്ത്രീയ പരിശോധന ആരംഭിക്കാന്‍ സംഘം തീരുമാനിച്ചിട്ടുണ്ട്. ഉഷപൂജ കഴിഞ്ഞായിരിക്കും പരിശോധന. എസ്.ഐ.ടി സംഘം ഇന്ന് വൈകീട്ടോടെ സന്നിധാനത്തെത്തും. സ്വര്‍ണ്ണപ്പാളി സന്നിധാനത്തില്‍ നിന്ന് പുറത്തേക്ക് കടത്തിയോ, തട്ടിപ്പു നടന്നോ എന്നിവ സ്ഥിരീകരിക്കാനായുള്ള ഏറ്റവും നിര്‍ണായകഘട്ടമാണിത്. പരിശോധനാഫലം കേസിന്റെ തുടര്‍നടപടികള്‍ക്ക് നിര്‍ണായകമാകുമെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു.
അതേസമയം, മണ്ഡലം-മകരവിളക്ക് തീര്‍ത്ഥാടന സീസണിനായി സന്നിധാനത്തില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. വൈകിട്ട് അഞ്ചിന് നട തുറക്കുമ്പോള്‍ പുതിയ ശബരിമല മേല്‍ശാന്തിയായി ഇ.ഡി. പ്രസാദ് ചുമതലയേല്‍ക്കും. മാളികപ്പുറം മേല്‍ശാന്തിയായി എം.ജി. മനു സ്ഥാനമേല്‍ക്കും.
Comments
No comments yet. Be the first to comment!
Leave a Comment