തിരുവനന്തപുരം: തിരുവന്തപുരം തൃക്കണ്ണാപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായ ആനന്ദ് കെ. തമ്പിയുടെ ആത്മഹത്യയെ ചുറ്റിപറ്റിയ വിവാദങ്ങളില്‍ പ്രതികരണവുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍. വ്യക്തിപരമായ മാനസിക വിഭ്രാന്തിയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാനാണെങ്കില്‍ താന്‍ തന്നെ 12 തവണ ഇങ്ങനെ ചെയ്യേണ്ടിവരുമായിരുന്നു എന്നും ബി. ഗോപാലകൃഷ്ണന്‍ പരിഹാസത്തോടെ പ്രതികരിച്ചു. ആത്മഹത്യാ സംഭവത്തെ ചൂണ്ടിക്കാട്ടി ബിജെപിക്ക് നേതൃത്വമില്ലെന്ന് പറയുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആദ്യം സ്വന്തം പാര്‍ട്ടി നന്നാക്കാന്‍ നോക്കണമെന്നും അദ്ദേഹം വിമര്‍ശിച്ചു.
സ്വന്തം കുടുംബപ്രശ്‌നങ്ങളുപോലും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത കെ. മുരളീധരനാണ് ബിജെപിയെ കുറ്റപ്പെടുത്തുന്നതെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു,
Comments
No comments yet. Be the first to comment!
Leave a Comment