Saturday, July 25, 2026
Kerala News

ഡ്യൂട്ടിക്കിടെ വനിതാ പൊലീസുകാരിയോട് ലൈംഗികാതിക്രമശ്രമം; സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ കേസ്

 ഡ്യൂട്ടിക്കിടെ വനിതാ പൊലീസുകാരിയോട് ലൈംഗികാതിക്രമശ്രമം; സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ കേസ്


കൊല്ലം: ഡ്യൂട്ടിക്കിടെ വനിതാ പൊലീസുകാരിയോട് ലൈംഗികാതിക്രമശ്രമം നടത്തിയ സംഭവത്തില്‍ കൊല്ലം നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ നവാസ് ആണ് കേസിലെ പ്രതി.

നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്നപ്പോള്‍ വനിതാ പൊലീസുകാരിയെ പ്രതി കടന്നുപിടിച്ചതെന്ന് പരാതിയില്‍ പറയുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ചവറ പൊലീസ് കേസ് എടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment