Tuesday, August 4, 2026
Cinema Infotainment

ജാഫര്‍ ഇടുക്കിക്കെതിരെയും ലൈംഗീകാരോപണം; മുറിയില്‍ വച്ച് മോശമായി പെരുമാറിയെന്ന പരാതിയുമായി നടി

ജാഫര്‍ ഇടുക്കിക്കെതിരെയും ലൈംഗീകാരോപണം; മുറിയില്‍ വച്ച് മോശമായി പെരുമാറിയെന്ന പരാതിയുമായി നടി


കൊച്ചി: ബാലചന്ദ്ര മേനോനും ജയസൂര്യയ്ക്കും പിന്നാലെ നടന്‍ ജാഫര്‍ ഇടുക്കിക്കെതിരെയും ലൈംഗികാതിക്രമ പരാതിയുമായി ആലുവ സ്വദേശിയായ നടി. ജാഫര്‍ ഇടുക്കിക്കെതിരായ പരാതി പ്രത്യേകാന്വേഷണ സംഘത്തിന് നടി ഇ-മെയിലായി അയച്ചു. നേരത്തെ മുകേഷ്, ജയസൂര്യ അടക്കം 7 പേര്‍ക്കെതിരെ ബലാല്‍സംഗ കുറ്റമടക്കം ആരോപിച്ച് നടി പരാതി നല്‍കിയിരുന്നു.

ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു ബാലചന്ദ്ര മേനോനെക്കുറിച്ചും ജയസൂര്യയെക്കുറിച്ചും നടി പരാതിപ്പെട്ടിരുന്നത്. ജാഫര്‍ ഇടുക്കിയും മുറിയില്‍ വച്ച് മോശമായി പെരുമാറിയെന്നാണ് നടിയുടെ ആരോപണം.

ബാലചന്ദ്ര മേനോനും ജാഫര്‍ ഇടുക്കിയും ലൈംഗികാതിക്രമം നടത്തിയെന്ന് സമൂഹ മാധ്യമങ്ങളില്‍ നല്‍കിയ അഭിമുഖങ്ങളിലൂടെ നടി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇതിനെതിരെ ബാലചന്ദ്ര മേനോന്‍ ഡിജിപിക്ക് പരാതി നല്‍കി. വിവാദ പരാമര്‍ശങ്ങള്‍ അടങ്ങിയ അഭിമുഖങ്ങള്‍ സംപ്രേഷണം ചെയ്തതിനു ചില യുട്യൂബ് ചാനലുകള്‍ക്കെതിരെ കൊച്ചി സൈബര്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് ജാഫര്‍ ഇടുക്കിക്കെതിരെ നടി പരാതി നല്‍കിയിരിക്കുന്നത്. നേരത്തെ 2012ല്‍ ലണ്ടനില്‍ നടന്ന ഒരു സ്റ്റേജ് ഷോയ്ക്കിടെ സ്‌പോണ്‍സര്‍മാരിലൊരാള്‍ക്കും അന്തരിച്ച നടന്‍ കലാഭവന്‍ മണിക്കും തന്നെ കാഴ്ച വയ്ക്കാന്‍ ജാഫര്‍ ഇടുക്കി ശ്രമിച്ചെന്ന് നടി ആരോപിച്ചിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment