തിരുവനന്തപുരം: കേരളത്തിലും വലിയ രാഷ്ട്രീയ മാറ്റം സംഭവിക്കാനിരിക്കുകയാണ് എന്ന അഭിപ്രായവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വികസിത കേരളം സൃഷ്ടിക്കാനുള്ള അവസരം ജനങ്ങള്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. വികസനത്തിനായി ജനങ്ങള്‍ സ്വയം മാറ്റം വരുത്തും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബീഹാറില്‍ കണ്ടത് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച സര്‍ക്കാരിനുള്ള അംഗീകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കാലം അവസാനിച്ചെന്നും, എസ്‌ഐആര്‍ വഴി തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ വ്യക്തത വന്നതാണ് ബീഹാര്‍ ഫലത്തില്‍ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെയും ആര്‍ജെഡിയുടെയും വിജയത്തിന് കാരണം വ്യാജ വോട്ടുകളാണെന്നും എസ്‌ഐആര്‍ വഴി അവ നീക്കിയതിന്റെ പ്രഭാവമാണ് ജനവിധിയില്‍ ഉണ്ടായ മാറ്റമെന്നും ചന്ദ്രശേഖര്‍ ആരോപിച്ചു.
വ്യാജ വോട്ടുകള്‍ നീക്കം ചെയ്യപ്പെടുമെന്നതിനാലാണ് കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും എസ്‌ഐആര്‍ നടപടികളെ എതിര്‍ക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാളികള്‍ക്ക് വേണ്ടത് വികസനവും അഴിമതി രഹിത ഭരണവുമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment