ശബരിമല സ്വര്‍ണമോഷണക്കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെ ചുറ്റിപ്പറ്റി അന്വേഷണ ശക്തമാക്കി. സ്വര്‍ണം ചെമ്പ് ആണെന്ന് രേഖപ്പെടുത്തിയാണ് പുറത്തേക്ക് കടത്തിയതെന്ന് പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തിയിട്ടുണ്ട്. 2019 ലെ ദേവസ്വം ബോര്‍ഡിന്റെ മിനിറ്റ്‌സ് രേഖകള്‍ പരിശോധിച്ചപ്പോഴാണ് നിര്‍ണായക തെളിവുകള്‍ ലഭ്യമായത്.
ശങ്കര്‍ ദാസ് ഉള്‍പ്പെടെയുള്ള ബോര്‍ഡ് അംഗങ്ങള്‍ക്കും കേസില്‍ നിര്‍ണായക പങ്കുണ്ട് എന്ന് അന്വേഷണത്തില്‍ വ്യക്തമാകുന്നു. ബോധപൂര്‍വമായാണ് എല്ലാവരും മിനിറ്റ്‌സില്‍ ഒപ്പുവെച്ചതെന്നും SIT കണ്ടെത്തി. പത്മകുമാര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പേരില്‍ സമ്പാദ്യങ്ങള്‍ ഉണ്ടാക്കി എന്നതാണ് സംശയം. പത്മകുമാറിന്റെ ബിനാമിയായി പോറ്റി പ്രവര്‍ത്തിച്ചിരുന്നുവെന്നതിന് മൊഴികളും രേഖകളും അന്വേഷണ സംഘത്തിന് നേരത്തേ തന്നെ ലഭിച്ച സാഹചര്യത്തില്‍, തെളിവുകള്‍ കൂടുതല്‍ ശക്തമായിരിക്കുകയാണ്.
പത്മകുമാറിന്റെ അറസ്റ്റ് അനിവാര്യമാണെന്നും അറസ്റ്റ് നടപ്പായാല്‍ കൂടുതല്‍ പേര്‍ കുടുങ്ങാനുള്ള സാഹചര്യം ഉണ്ടെന്നും SITയുടെ വിലയിരുത്തുന്നു. അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നാണ് സൂചന.
Comments
No comments yet. Be the first to comment!
Leave a Comment