ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടിയ വിജയത്തിന് പിന്നാലെ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് വലിയ ആഘോഷം നടന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ തുടങ്ങിയ പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
ബിഹാറിലെ ജനം നല്‍കിയ പിന്തുണയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചു. ഛഠി മയ്യ കീ ജയ് എന്ന മുദ്രാവാക്യം വിളിച്ചാണ് പ്രധാനമന്ത്രി മോദി തന്റെ പ്രസംഗം ആരംഭിച്ചത്. ബിഹാറിലെ ജനങ്ങള്‍ ഈ വിശ്വാസം സംരക്ഷിച്ചുവെന്നും ജനമനസ് എന്‍ഡിഎക്ക് ഒപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജംഗിള്‍ രാജ് ബിഹാറില്‍ ഇനി തിരിച്ചുവരുകയില്ലെന്നും, വികസിത ബിഹാറിനായാണ് ജനങ്ങള്‍ വോട്ട് ചെയ്തതെന്നും പ്രധാനമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജംഗിള്‍ രാജ് പരാമര്‍ശിക്കുമ്പോള്‍ ആര്‍ജെഡി അതിനെ എതിര്‍ത്തില്ലെങ്കിലും കോണ്‍ഗ്രസിന് അത് അസ്വസ്ഥതയുണ്ടാക്കിയെന്നതും മോദി വിമര്‍ശിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment