Saturday, July 25, 2026
Kerala News

പാലത്തായി പീഡനക്കേസില്‍ കെ. പത്മരാജന്‍ കുറ്റക്കാരന്‍; നാളെ ശിക്ഷ വിധി

പാലത്തായി പീഡനക്കേസില്‍ കെ. പത്മരാജന്‍ കുറ്റക്കാരന്‍; നാളെ ശിക്ഷ വിധി



കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ പ്രധാന പ്രതിയായ ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജന്‍ കുറ്റക്കാരനാണെന്ന് തലശേരി പോക്സോ പ്രത്യേക കോടതി കണ്ടെത്തി. പ്രതിക്കെതിരെ ബലാത്സംഗവും പോക്സോ വകുപ്പുകളും ഉള്‍പ്പെട്ട കുറ്റങ്ങള്‍ കോടതി തെളിയിച്ചു. ശിക്ഷ നാളെ പ്രഖ്യാപിക്കും.

പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എം. ഭാസുരി പ്രതികരിച്ചു. ഇത്രയധികം വിശ്വസിച്ച വ്യക്തിയില്‍ നിന്നാണ് കുട്ടി പീഡനമനുഭവിച്ചത്, എന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. 

ഇതിനിടെ കോടതി ശിക്ഷ പ്രഖ്യാപിച്ചതിനു ശേഷം മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പി. പ്രേമരാജന്‍ വ്യക്തമാക്കി. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അട്ടിമറി നടത്തിയെന്നും വ്യാജ തെളിവുകള്‍ സൃഷ്ടിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. കേസില്‍ അവസാനമായി അന്വേഷണം നടത്തിയ ടി.കെ. രത്നകുമാര്‍ ഇപ്പോള്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയാണെന്നും അഭിഭാഷകന്‍ പറഞ്ഞു.

തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അധ്യാപകന്‍ പത്മരാജന്‍ നാലാം ക്ലാസുകാരിയെ 2020 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ പീഡിപ്പിച്ചെന്നാണ് പരാതി. മാര്‍ച്ച് 17ന് പത്ത് വയസുകാരി ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയിലൂടെയാണ് കേസ് പുറത്ത് വന്നത്. ലോക്ക് ഉള്ളതും ഇല്ലാത്തതുമായ ശുചിമുറികളില്‍ വെച്ച് തന്നെയാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴിനല്‍കിയിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment