Saturday, July 25, 2026
India News

ബിഹാറില്‍ കോണ്‍ഗ്രസിന് തിരിച്ചടി; രണ്ടക്കം പോലും കടന്നില്ല

ബിഹാറില്‍ കോണ്‍ഗ്രസിന് തിരിച്ചടി; രണ്ടക്കം പോലും കടന്നില്ല

പട്ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മൂന്നാം മണിക്കൂര്‍ പിന്നിടുമ്പോള്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടിയിലാണ്. 61 സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടിക്ക് വെറും ആറു സീറ്റുകളിലാണ് ലീഡ്. രണ്ടക്കം പോലും കാണാതെ കോണ്‍ഗ്രസ് പുകയുകയാണ്. 

2020ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 70 സീറ്റുകളില്‍ മത്സരിച്ച് 19 സീറ്റുകളില്‍ വിജയിച്ചിരുന്നു. ആകെ വോട്ടുവിഹിതം 9.48 ശതമാനമായിരുന്നു. ഇത്തവണ രാഹുല്‍ ഗാന്ധിയുടെ റാലികളും പ്രചാരണശക്തിയും കൂടുതല്‍ വിജയം നേടിക്കൊടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്.

ഈ തെരഞ്ഞെടുപ്പില്‍ പ്രമുഖ മുഖങ്ങളെയെല്ലാം കോണ്‍ഗ്രസ് മത്സരിപ്പിച്ചിരുന്നു. സംസ്ഥാന അധ്യക്ഷന്‍ രാജേഷ് റാം കുടുംബ സംവരണം മണ്ഡലത്തില്‍, മുതിര്‍ന്ന നേതാവ് ഷക്കീല്‍ അഹമ്മദ് ഖാന്‍ കദ്വയില്‍, ഷഷ്രാവത് കേദാര്‍ പാണ്ഡെ നര്‍ക്കട്യാഗഞ്ചില്‍, കമറുള്‍ ഹോഡ കിഷന്‍ഗഞ്ചില്‍ മത്സരിച്ചു ജനവിധി തേടി.

എന്നാല്‍ പ്രാഥമിക ഫലങ്ങള്‍ കോണ്‍ഗ്രസിന് വലിയ നിരാശയായി മാറി.


Related News

Comments

No comments yet. Be the first to comment!

Leave a Comment