ബിഹാര്‍ വോട്ടെണ്ണലില്‍ പോസ്റ്റര്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞ് ബാലറ്റ് വോട്ടുകളിലേക്ക് കടക്കുമ്പോള്‍ എന്‍ഡിഎയ്ക്ക് വന്‍ മുന്നേറ്റം. ലീഡ് നില പ്രകാരമാണെങ്കില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടക്കുകയാണ്. ലീഡ് നില അനുസരിച്ച് എന്‍ഡിഎ കേവല ഭൂരിപക്ഷം മറികടന്നു. രാവിലെ 10 മണിയിലെ ഏറ്റവും പുതിയ ലീഡ് നില പ്രകാരം, ആകെയുള്ള 243 സീറ്റുകളില്‍ എന്‍ഡിഎ 160 സീറ്റുകളിലും ഇന്ത്യാ സഖ്യം 79 സീറ്റുകളിലുമാണ് മുന്നിട്ട് നില്‍ക്കുന്നത്. മറ്റ് പാര്‍ട്ടികള്‍ 4 സീറ്റുകളില്‍ ലീഡ് നേടുന്നുണ്ട്.
തുടക്കത്തില്‍ എന്‍ഡിഎയും ഇന്ത്യാ സഖ്യവും 100 സീറ്റുകള്‍ കടന്ന് ഇഞ്ചോടിഞ്ച് മത്സരം കാഴ്ചവെച്ചെങ്കിലും, പിന്നീട് ഇന്ത്യാ സഖ്യം പിന്നോട്ട് പോവുകയും എന്‍ഡിഎ ലീഡ് നില ഗണ്യമായി ഉയര്‍ത്തുകയുമായിരുന്നു. നിലവിലെ ലീഡ് നിലയില്‍ ഇടതുപാര്‍ട്ടികള്‍ അഞ്ചിലധികം സീറ്റുകളില്‍ മുന്നേറുന്നുണ്ട്.
സംസ്ഥാനത്തെ 38 ജില്ലകളിലായി 46 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. പ്രവചിച്ച എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം എന്‍ഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിച്ചിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ പോകുന്നത് ജെഡിയു ആണെന്നായിരുന്നു പൊതുവിലയിരുത്തല്‍. ജെഡിയുവിന് ഇത്തവണ 30 സീറ്റുകള്‍ അധികമായി ലഭിക്കുമെന്നും പ്രവചിക്കപ്പെട്ടിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment