ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ പാക്കിസ്ഥാന്‍- തുര്‍ക്കി ബന്ധത്തെക്കുറിച്ച് അന്വേഷിക്കാന്‍ എന്‍ഐഎ. ഫരീദാബാദില്‍ നിന്ന് അറസ്റ്റിലായ ഭീകരസംഘത്തിന് പാക്കിസ്ഥാനില്‍ ബന്ധങ്ങള്‍ ഉണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ തീരുമാനം. സ്‌ഫോടന പദ്ധതികളുടെ വിശദാംശങ്ങള്‍ പ്രതികള്‍ കൈമാറ്റം ചെയ്തത് ഒരു സ്വിസ് ആപ്ലിക്കേഷന്‍ വഴിയാണെന്നും എന്‍ഐഎ കണ്ടെത്തി.
അറസ്റ്റിലായ സംഘം ഡല്‍ഹി ഉള്‍പ്പെടെ നാല് പ്രധാന നഗരങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്നും, ഇതിനായി 20 ലക്ഷം രൂപ സ്വരൂപിച്ചുവെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഡോക്ടര്‍ ഉമര്‍ തന്നെയാണ് പൊട്ടിത്തെറിച്ച വാഹനത്തില്‍ ഉണ്ടായിരുന്നത് എന്ന് ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി പോലീസ് വിമാന, ട്രെയിന്‍, മെട്രോ യാത്രക്കാര്‍ക്ക് പുതിയ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും അല്‍-ഫലാഹ് സര്‍വകലാശാലയുടെ അംഗത്വം അസോസിയേഷന്‍ ഓഫ് ഓള്‍ ഇന്ത്യന്‍ യൂണിവേഴ്സിറ്റീസ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിനിടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി.
Comments
No comments yet. Be the first to comment!
Leave a Comment