Saturday, July 25, 2026
Kerala News

പ്രകോപനത്തിന് സിപിഐ വീഴില്ല; ശിവന്‍കുട്ടിക്ക് മറുപടിയുമായി ബിനോയ് വിശ്വം

 പ്രകോപനത്തിന് സിപിഐ വീഴില്ല; ശിവന്‍കുട്ടിക്ക് മറുപടിയുമായി ബിനോയ് വിശ്വം

സിപിഐക്കെതിരെ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. ഒരു പ്രകോപനത്തിനും സിപിഐ വീഴില്ല. വി. ശിവന്‍കുട്ടി ഇത്രയും പ്രകോപിതനാകാന്‍ കാരണം മനസിലാകുന്നില്ല. ശിവന്‍കുട്ടിയെ പഠിപ്പിക്കേണ്ട ആളല്ല ഞാന്‍, എന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് വ്യക്തമാക്കി.

സിപിഐയ്ക്ക് വ്യക്തമായ രാഷ്ട്രീയബോധമുണ്ടെന്നും, പാര്‍ട്ടിയുടെ നിലപാട് വ്യക്തമായതാണെന്നും ബിനോയ് വിശ്വം പറഞ്ഞു. എസ്എസ്‌കെയും പിഎം ശ്രീയും ഒന്നല്ല; രണ്ടും കൂട്ടിക്കെട്ടാനുള്ള ശ്രമം ആര്‍എസ്എസിന്റെ രാഷ്ട്രീയമാണ്. എസ്എസ്‌കെ ഫണ്ട് തട്ടിയെടുക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെങ്കില്‍, അത് നിയമപരമായും രാഷ്ട്രീയമായും നേരിടേണ്ടതാണ്, എന്നും അദ്ദേഹം വ്യക്തമാക്കി.

ജയ-പരാജയങ്ങളുടെ അളവുകോല്‍ വച്ച് ഇടത് മുന്നണിയെ വിലയിരുത്താനാവില്ല. എല്‍ഡിഎഫിന്റെ ശക്തി അതിന്റെ ഐക്യത്തിലും ഐഡിയോളജിയിലുമാണ്, എന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment