ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ്. ജയശ്രീക്ക് വലിയ തിരിച്ചടി. മുന്‍കൂര്‍ ജാമ്യഹര്‍ജി പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി തള്ളിയിരിക്കുകയാണ്. ദ്വാരകപാലക ശില്‍പ്പപാളികള്‍ വിട്ടുനല്‍കാനുള്ള ദേവസ്വം ബോര്‍ഡ് മിനിറ്റ്‌സില്‍ ജയശ്രീ തിരുത്ത് വരുത്തിയെന്നാണ് പ്രത്യേക അന്വേഷണസംഘം (SIT) കണ്ടെത്തിയത്. ജയശ്രീ കേസിലെ നാലാം പ്രതിയാണ്.
മിനിറ്റ്‌സില്‍ ചെയ്ത തിരുത്തലിലൂടെ ചെമ്പ് പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വിട്ടുനല്‍കണമെന്ന് രേഖപ്പെടുത്തിയതായും SIT റിപ്പോര്‍ട്ടില്‍ പറയുന്നു. ജാമ്യഹര്‍ജി തള്ളിയതോടെ ജയശ്രീയെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment