കണ്ണൂര്‍: അന്‍വര്‍ തുറന്നുവിട്ട ആരോപണ ശരങ്ങള്‍ ഏറ്റെടുത്ത് പ്രതിപക്ഷം അടക്കം വളഞ്ഞിട്ട് ആക്രമിക്കുന്നതിനിടെ എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍ കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി. ഞായറാഴ്ച രാവിലെ മാടായിക്കാവ് ക്ഷേത്രത്തിലെത്തി ശത്രുസംഹാരപൂജ നടത്തിയതായാണ് സൂചന.
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എ.ഡി.ജി.പിയുടേത് സ്വകാര്യ സന്ദര്‍ശനമായിരുന്നെന്നും സുരക്ഷയ്ക്കായി ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണ് ഒപ്പമുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷേത്രദര്‍ശനത്തിന് ശേഷം കണ്ണൂര്‍ എ.ആര്‍ ക്യാമ്പിലെത്തിയ അജിത് കുമാര്‍ തിരുവനന്തപുരത്തേക്ക് മടങ്ങി.
അജിത്കുമാറിനെ ചുമതലയില്‍നിന്ന് നീക്കണമെന്ന് സി.പി.ഐ അടക്കമുള്ളവര്‍ ആവശ്യപ്പെടുമ്പോഴാണ് എഡിജിപിയുടെ ക്ഷേത്രദര്‍ശനവും വഴിപാടുകളും. ആര്‍എസ്എസ് നേതാക്കളുമായി രഹസ്യകൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പി ക്രമസമാധാന ചുമതലയില്‍ തുടരില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ശനിയാഴ്ച വ്യക്തമാക്കിയിരുന്നു.
Kerala
News
ചുറ്റും ശത്രുക്കള്‍: ക്ഷേത്രങ്ങളില്‍ ശത്രുസംഹാരപൂജ നടത്തി അജിത്കുമാര്‍
Comments
No comments yet. Be the first to comment!
Leave a Comment