ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍ എം.പി. ആവശ്യപ്പെട്ടു. സംഭവത്തില്‍ ധാര്‍മിക ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈ ഭീകരാക്രമണ സമയത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി രാജിവെച്ചിരുന്നതുപോലെ തന്നെയാണ് ഇപ്പോഴും ചെയ്യേണ്ടതെന്നും വേണുഗോപാല്‍ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ആശാന്‍ സ്‌ക്വയറില്‍ നിന്നാരംഭിച്ച കോണ്‍ഗ്രസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് കെ. സി. വേണുഗോപാല്‍ പ്രതികരിച്ചത്. ശബരിമല കേസില്‍ SIT അന്വേഷണത്തില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നതായും അദ്ദേഹം ആരോപിച്ചു.
ഹൈക്കോടതി ഇടപെട്ടില്ലായിരുന്നുവെങ്കില്‍ സത്യങ്ങള്‍ സമൂഹത്തിന് മുന്നിലെത്തുമായിരുന്നോ? എന്തിനാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായ ബോര്‍ഡിനെ പിരിച്ചുവിട്ടത്? എന്നും അദ്ദേഹം ചോദിച്ചു. ചോദിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment