വൈറ്റ് കോളര്‍ ഭീകര ശൃംഖലയുടെ ഭാഗമായി ഹരിയാനയില്‍ നിന്നുള്ള മതപ്രഭാഷകനെ ജമ്മു കശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മേവാത്ത് മേഖലയില്‍ നിന്നുള്ള മൗലവി ഹഫീസ് മുഹമ്മദ് ഇഷ്തിയാഖിനെയാണ് പിടികൂടിയത്.
ചോദ്യം ചെയ്യലിനായി ഇയാളെ ശ്രീനഗറിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഫരീദാബാദിലെ ധേര കോളനിയിലെ അല്‍-ഫലാഹ് പള്ളിയിലെ ഇമാമായ ഇഷ്തിയാഖ്, അല്‍-ഫലാഹ് സര്‍വകലാശാല പരിസരത്ത് വാടക വീട്ടിലാണ് താമസിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഫരീദാബാദിലെ ഭീകര ശൃംഖലയുമായി ഇഷ്തിയാഖിന് അടുത്ത ബന്ധമുണ്ടായിരുന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
Comments
No comments yet. Be the first to comment!
Leave a Comment