ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് ശ്രീനഗറില്‍ നിന്ന് മറ്റൊരു ഡോക്ടറെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എസ്എച്ച്എംഎസ് ആശുപത്രിയിലെ ഡോക്ടര്‍ തജാമുല്‍ അഹമ്മദ് മാലിക്കിനെയാണ് കസ്റ്റഡിയില്‍ എടുത്തത്.
ഡല്‍ഹി സ്‌ഫോടനത്തിന് പിന്നാലെ ജമ്മു-കശ്മീരില്‍ വ്യാപകമായ റെയ്ഡുകള്‍ തുടരുകയാണ്. സോപോര്‍, കുല്‍ഗാം ഉള്‍പ്പെടെ 230-ഓളം ഇടങ്ങളില്‍ സുരക്ഷാ ഏജന്‍സികള്‍ പരിശോധന നടത്തുന്നുണ്ട്. നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമി (ജെഇഐ) അംഗങ്ങളുടെ വീടുകളിലും പരിശോധന പുരോഗമിക്കുന്നു.
ഫരീദാബാദ് ഭീകര സംഘവുമായി ബന്ധപ്പെട്ടു ഇതുവരെ 15 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹി സ്‌ഫോടനത്തില്‍ നിരവധി ഭീകരസംഘടനകളുടെ പങ്കാളിത്തമുണ്ടെന്ന സംശയം ശക്തമാകുകയാണ്.
Comments
No comments yet. Be the first to comment!
Leave a Comment