Saturday, July 25, 2026
Kerala News

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ചോദ്യം ചെയ്യലിന് സാവകാശം തേടി എ. പത്മകുമാര്‍

 ശബരിമല സ്വര്‍ണക്കൊള്ള കേസ്: ചോദ്യം ചെയ്യലിന് സാവകാശം തേടി എ. പത്മകുമാര്‍


ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാക്കാനുള്ള നോട്ടീസ് ലഭിച്ചതിനെത്തുടര്‍ന്ന് മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എ. പത്മകുമാര്‍ സാവകാശം തേടി. വ്യക്തിപരമായ തിരക്കുകളും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് സാവകാശ അപേക്ഷ നല്‍കിയതെന്നാണ് ലഭിക്കുന്ന വിവരം.

 കേസിന്റെ സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇനി രണ്ടാഴ്ച മാത്രമേ ശേഷിക്കുന്നുള്ളൂ. ഈ സാഹചര്യത്തില്‍, എ. പത്മകുമാറിനെ വൈകാതെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം.

അതേസമയം, ഹൈക്കോടതി നിര്‍ദേശപ്രകാരം കേസില്‍ അഴിമതി നിരോധന വകുപ്പുകള്‍ കൂടി ചേര്‍ത്തിട്ടുണ്ട്. ഇതോടൊപ്പം കേസ് കൊല്ലം വിജിലന്‍സ് കോടതിയിലേക്ക് മാറ്റാനുള്ള നടപടികളും പുരോഗമിക്കുന്നു.

കസ്റ്റഡി കാലാവധി അവസാനിക്കുന്ന മുന്‍ ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേ സമയം, പ്രതിയായ മുരാരി ബാബു സമര്‍പ്പിച്ച ജാമ്യ അപേക്ഷ റാന്നി കോടതി പരിഗണിക്കുന്നത് മാറ്റിവെച്ചിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment