Saturday, July 25, 2026
India News

ഡല്‍ഹി സ്‌ഫോടനം; കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി

 ഡല്‍ഹി സ്‌ഫോടനം; കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി


ദില്ലി: ഡല്‍ഹി സ്‌ഫോടനത്തിലെ കുറ്റക്കാരെ ഒരിക്കലും വെറുതെ വിടില്ലെന്നും ഇരകള്‍ക്ക് നീതി ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട സ്ഥിതി വിലയിരുത്തിയതായും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും പ്രധാനമന്ത്രി അറിയിച്ചു. ഭൂട്ടാന്‍ സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേ സമയം, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും കുറ്റക്കാരെ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്നും അവരെ ഒരു സാഹചര്യത്തിലും വെറുതെ വിടില്ലെന്നും വ്യക്തമാക്കി. സ്‌ഫോടനത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കരുത്ത് ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ദുരന്തത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും; ഒരിക്കലും അവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ല, - രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഇതിനിടെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട ഉന്നതതല യോഗം പുരോഗമിക്കുകയാണ്. ആഭ്യന്തര സെക്രട്ടറി, ഐബി ഡയറക്ടര്‍, ഡല്‍ഹി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment