തിരുവനന്തപുരം: നഗരത്തിലെ മ്യൂസിയം വളപ്പില്‍ ഇന്ന് പുലര്‍ച്ചെ നടന്ന തെരുവുനായയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക് പറ്റി. പ്രഭാത നടത്തത്തിനായി എത്തിയവരെയാണ് നായ ആക്രമിച്ചത്. പുറത്ത് നിന്നെത്തിയ നായയാണ് ആക്രമണത്തിന് പിന്നിലെന്നാണ് മ്യൂസിയം ജീവനക്കാരുടെ പ്രാഥമിക നിഗമനം.
ആക്രമണത്തില്‍ ആളുകളോടൊപ്പം മ്യൂസിയം വളപ്പിലെ മറ്റു നായ്ക്കളും പരിക്കേറ്റതായി കണ്ടെത്തി.
നായയ്ക്ക് പേവിഷബാധയുണ്ടോയെന്ന് പരിശോധിക്കുമെന്ന് മ്യൂസിയം വെറ്റിനറി ഡോക്ടര്‍ നികേഷ് കിരണ്‍ അറിയിച്ചു. നായയുടെ ആരോഗ്യനില പരിശോധിച്ച് ആവശ്യമായ വാക്സിനേഷന്‍ നടത്തും. കടി കിട്ടിയ നായ്ക്കളേയും വാക്സിനേറ്റ് ചെയ്യും. വിഷയത്തില്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്; അതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടി, - അദ്ദേഹം പറഞ്ഞു.
മ്യൂസിയം വളപ്പില്‍ വൈകുന്നേരവും രാത്രിയിലും നായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് സന്ദര്‍ശകരും സമീപവാസികളും പറയുന്നു.
Comments
No comments yet. Be the first to comment!
Leave a Comment