ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ 10 പേര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. 26 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ എല്‍.എന്‍.ജെ.പി. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സംഭവത്തെത്തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം വേഗത്തിലാക്കാന്‍ ഡല്‍ഹി പൊലീസിനും ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയ്ക്കും നിര്‍ദ്ദേശം നല്‍കി. ഇതിനെത്തുടര്‍ന്ന് എന്‍ഐഎ സംഘം സ്ഥലത്തെത്തി രാസപരിശോധനകള്‍ ആരംഭിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമായി ബന്ധപ്പെടുകയും സംഭവവിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. സ്‌ഫോടനം സാധാരണ സ്വഭാവത്തിലുള്ളതല്ലെന്ന പ്രാഥമിക നിഗമനമാണ് ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. സുരക്ഷാ ഏജന്‍സികള്‍ പ്രദേശത്ത് ശക്തമായ നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment