ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യ പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റിയേയും മുരാരി ബാബുവിനേയും പത്തനംതിട്ട റാന്നി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. മുരാരി ബാബു സമര്‍പ്പിച്ച ജാമ്യഹര്‍ജി റാന്നി കോടതി ഈ മാസം 12-ാം തീയതി പരിഗണിക്കും.
കേസുമായി ബന്ധപ്പെട്ട് മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടും കമ്മീഷണറുമായിരുന്ന എന്‍. വാസുവിനെ അധികം വൈകാതെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) കസ്റ്റഡിയില്‍ എടുത്തേക്കും. കട്ടിലപ്പാളി കേസില്‍ മൂന്നാം പ്രതിയാണ് എന്‍. വാസു. ഹൈക്കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്.ഐ.ടി. സംഘത്തിന് ഇനി രണ്ടാഴ്ച മാത്രമാണ് സമയമുള്ളത്. അവസാന ഘട്ടത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ പരമാവധി വിവരങ്ങള്‍ ശേഖരിക്കാനാണ് എസ്.ഐ.ടി.യുടെ നീക്കം.
അതേസമയം, ആറന്മുളയിലെ ദേവസ്വം സ്‌ട്രോങ്ങ് റൂമില്‍ ജസ്റ്റിസ് കെ. ടി. ശങ്കരന്‍ നടത്തുന്ന പരിശോധന വരും ദിവസങ്ങളിലും തുടരും. ആറന്മുളയിലെ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം, ഈ മാസം 14-ന് വീണ്ടും സന്നിധാനത്തെ സ്‌ട്രോങ്ങ് റൂമില്‍ പരിശോധന നടത്തും.
Comments
No comments yet. Be the first to comment!
Leave a Comment