ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തിയിരിക്കുകയാണ്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കമ്മീഷണറുമായ എന്‍. വാസുവിനെ എസ്‌ഐടി ഉടന്‍ അറസ്റ്റ് ചെയ്യാനാണ് സാധ്യത. ശബരിമല കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയാണ് വാസു.
എസ്‌ഐടി കസ്റ്റഡിയിലുള്ള മുരാരി ബാബുവിന്റെയും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇരുവരെയും ഇന്ന് പത്തനംതിട്ട കോടതിയില്‍ ഹാജരാക്കും. കോടതിയില്‍ നിന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനുള്ള സാധ്യതയാണ് കൂടുതല്‍. അതേസമയം, മുരാരി ബാബു സമര്‍പ്പിച്ച ജാമ്യഹര്‍ജി ഈ മാസം 12-ന് റാന്നി കോടതി പരിഗണിക്കും.
ഹൈക്കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്‌ഐടിക്ക് ഇനി രണ്ടാഴ്ച മാത്രമാണുള്ളത്. അവസാന ഘട്ടത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ പരമാവധി വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണ് സംഘം.
ഇതിനിടെ, ആറന്മുളയിലെ ദേവസ്വം സ്‌ട്രോങ്ങ് റൂമില്‍ ജസ്റ്റിസ് കെ. ടി. ശങ്കരന്‍ വീണ്ടും പരിശോധന ആരംഭിച്ചു. ആറന്മുളയിലെ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം നവംബര്‍ 14-ന് സന്നിധാനത്തെ സ്‌ട്രോങ്ങ് റൂമിലും പരിശോധന തുടരും.
Comments
No comments yet. Be the first to comment!
Leave a Comment