തിരുവനന്തപുരം: ചികിത്സ നിഷേധം മൂലമാണ് കൊല്ലം പന്മന സ്വദേശി വേണുവിന്റെ മരണം സംഭവിച്ചതെന്ന് ഭാര്യ സിന്ധു വീണ്ടും ആരോപിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ആരും തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
വേണു പറഞ്ഞതുപോലെ നായ്ക്കളെ കാണുന്നതുപോലെയാണ് സര്‍ക്കാര്‍ ഞങ്ങളെ കാണുന്നത്. എന്തെങ്കിലും പറഞ്ഞിരുന്നുവെങ്കില്‍ എവിടെയെങ്കിലും കൊണ്ടുപോയി രക്ഷിക്കാമായിരുന്നുവല്ലോ, എന്നും സിന്ധു പറഞ്ഞു.
മാനുഷിക പരിഗണന ആശുപത്രിയില്‍ നിന്ന് ലഭിച്ചില്ലെന്നും സിന്ധു ആരോപിച്ചു. ഡോക്ടര്‍മാരെ രക്ഷിക്കാന്‍ എന്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ക്രിയാറ്റിന്‍ കൂടുതലാണെന്ന് പറഞ്ഞില്ല. വേണുവിനൊപ്പം ഉണ്ടായിരുന്ന കൂട്ടിരിപ്പുകാരില്‍ നിന്ന് സത്യാവസ്ഥ ചോദിച്ചറിയണം. അപ്പോഴാണ് യാഥാര്‍ത്ഥ്യം പുറത്തുവരിക, എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments
No comments yet. Be the first to comment!
Leave a Comment