Saturday, July 25, 2026
Kerala News

താമരശ്ശേരി ഫ്രഷ് കട്ട് പ്ലാന്റ് പൊലീസ് സംരക്ഷണത്തോടെ വീണ്ടും പ്രവര്‍ത്തനം തുടങ്ങി

 താമരശ്ശേരി  ഫ്രഷ് കട്ട് പ്ലാന്റ് പൊലീസ് സംരക്ഷണത്തോടെ വീണ്ടും പ്രവര്‍ത്തനം തുടങ്ങി


താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവ് സംസ്‌കരണ പ്ലാന്റ് പൊലീസ് സംരക്ഷണത്തോടെ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പ്ലാന്റ് തുറന്നത്. 

അതേസമയം, പ്ലാന്റിന്റെ പ്രവര്‍ത്തനത്തെതിരെ ജനകീയ സമരസമിതി പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ മാസം 21നാണ് ഫാക്ടറിയെതിരെ പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചത്. അന്നത്തെ സംഘര്‍ഷം ഫാക്ടറിക്ക് തീയിടാനുള്ള ശ്രമം വരെയും എത്തി. തുടര്‍ന്ന് പ്ലാന്റ് അടച്ചുപൂട്ടുകയായിരുന്നു.

ഫാക്ടറി അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് പൊലീസിന്റെ സുരക്ഷയില്‍ പ്ലാന്റ് തുറക്കാന്‍ അനുമതി ലഭിച്ചു. എന്നാല്‍ ഇന്നലെ പ്രദേശത്ത് ദുര്‍ഗന്ധം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു. ഒരു ദിവസമെങ്കിലും ജില്ലാ കലക്ടര്‍ സ്ഥലത്ത് എത്തി സ്ഥിതി നേരില്‍ വിലയിരുത്തണമെന്നും പ്രദേശത്തെ വീട്ടമ്മമാര്‍ ആവശ്യപ്പെട്ടു.


Related News

Comments

No comments yet. Be the first to comment!

Leave a Comment