Saturday, July 25, 2026
Kerala News

മുന്‍മന്ത്രി കെ. രാജു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമാകും

മുന്‍മന്ത്രി കെ. രാജു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമാകും

മുന്‍മന്ത്രിയും മുതിര്‍ന്ന സിപിഐ നേതാവുമായ കെ. രാജു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമാകും. സിപിഐയുടെ പ്രതിനിധിയായാണ് പുനലൂരില്‍ നിന്നുള്ള ഈ നേതാവിനെ ദേവസ്വം ബോര്‍ഡിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ തീരുമാനിച്ചത്. നിലവില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമാണ് കെ. രാജു.

കെ. ജയകുമാറിനെ പ്രസിഡന്റായി സി.പി.ഐ.എം. തീരുമാനിച്ച സാഹചര്യത്തില്‍, സാമുദായിക സമവാക്യം പാലിക്കേണ്ടതുണ്ടെന്ന കാഴ്ചപ്പാടാണ് സി.പി.ഐയെ കെ. രാജുവിനെ പരിഗണിക്കുന്നതിലേക്ക് എത്തിച്ചത്. നേരത്തെ, വിളപ്പില്‍ രാധാകൃഷ്ണനെയായിരുന്നു സിപിഐ പ്രതിനിധിയായി തീരുമാനിച്ചിരുന്നത്. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഈ തീരുമാനത്തില്‍ മാറ്റം വരുത്തിയത്.

നിലവില്‍ കെ ജയകുമാര്‍ പ്രസിഡന്റായാല്‍ സിപിഐ പ്രതിനിധിയായി വിളപ്പില്‍ രാധാകൃഷ്ണന്‍ ദേവസ്വം ബോര്‍ഡ് അംഗം കൂടിയായി ഒരേ സമുദായത്തില്‍ നിന്നുള്ളവരാകുമെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി അറിയിച്ചത്. തുടര്‍ന്ന് വിളപ്പില്‍ രാധാകൃഷ്ണനെ മാറ്റാന്‍ സിപിഐ തീരുമാനിക്കുകയായിരുന്നു.



Related News

Comments

No comments yet. Be the first to comment!

Leave a Comment