Saturday, July 25, 2026
Kerala News

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ മുസ്ലിം വീടുകളിലേക്കും ബിജെപിയുടെ സന്ദര്‍ശനം

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ മുസ്ലിം വീടുകളിലേക്കും ബിജെപിയുടെ സന്ദര്‍ശനം


തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് എല്ലാ മുസ്ലിം വീടുകളിലും സന്ദര്‍ശനം നടത്താനൊരുങ്ങി ബിജെപി. മുസ്ലിം സമൂഹത്തെ സമീപിക്കുന്നതിന് പ്രത്യേക ഔട്ട്റീച്ച് പ്രോഗ്രാം ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.

ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലാണ് ഈ മുസ്ലിം ഔട്ട്റീച്ച് പദ്ധതി നടക്കുക. ഇത് വോട്ട് പിടിക്കാനുള്ള നീക്കമല്ല; ന്യൂനപക്ഷങ്ങളെ ചേര്‍ത്തുനിര്‍ത്തി വികസിത കേരളത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്, രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്ത് എല്ലാ മുസ്ലിം വീടുകളിലും സന്ദര്‍ശനം നടത്തി ബിജെപിയുടെ വികസന ദൗത്യം നേരിട്ട് ജനങ്ങളുമായി പങ്കിടുമെന്നതും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐഎമ്മും കോണ്‍ഗ്രസ്സും വര്‍ഷങ്ങളായി ന്യൂനപക്ഷ സമൂഹങ്ങളില്‍ വിഷം കുത്തിവച്ചിരിക്കുകയാണ്. ബിജെപി അതിന് ഒരു മാറ്റം കൊണ്ടുവരും, രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 


Related News

Comments

No comments yet. Be the first to comment!

Leave a Comment