Tuesday, August 4, 2026
Kerala News

എ.സി.പിയില്‍ മന്ത്രി മാറ്റം ഉടന്‍: ശശീന്ദ്രന് പകരം തോമസ് കെ. തോമസ് മന്ത്രിയാകും; തീരുമാനം പവാറുമായുള്ള കൂടിക്കാഴ്ച്ചയില്‍

എ.സി.പിയില്‍ മന്ത്രി മാറ്റം ഉടന്‍: ശശീന്ദ്രന് പകരം തോമസ് കെ. തോമസ് മന്ത്രിയാകും; തീരുമാനം പവാറുമായുള്ള കൂടിക്കാഴ്ച്ചയില്‍

കോഴിക്കോട്: വനം മന്ത്രി എ.കെ. ശശീന്ദ്രനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റാന്‍ എന്‍സിപിയില്‍ ധാരണയായി. എ.കെ. ശശീന്ദ്രന് പകരം കുട്ടനാട് എം.എല്‍.എ തോമസ് കെ. തോമസ് മന്ത്രിയാകും.

ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് നിന്നും മാറണമെന്ന് ശരദ് പവാര്‍ നിര്‍ദേശിച്ചതായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ പറഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ധാരണയുണ്ടെന്ന് തോമസ് കെ. തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

എ.കെ. ശശീന്ദ്രന്‍ മന്ത്രിസ്ഥാനം മാറണമെന്നാണ് എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ നിര്‍ദേശമെന്ന് പി.സി. ചാക്കോ അറിയിച്ചു. ശശീന്ദ്രനും തോമസ് കെ. തോമസിനുമൊപ്പം മുഖ്യമന്ത്രിയെ കാണാനാണ് നിര്‍ദേശം. ഒക്ടോബര്‍ മൂന്നിനായിരിക്കും കൂടിക്കാഴ്ച. ശശീന്ദ്രന്‍ മാറണമെന്ന പാര്‍ട്ടി തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കുമെന്നും ചാക്കോ പറഞ്ഞു.

എന്‍.സി.പിയിലെ രണ്ട് എം.എല്‍.എമാരും രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടണമെന്ന് 2021 ലെ തിരഞ്ഞെടുപ്പിന് ശേഷം തോമസ് കെ. തോമസ് ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നില്ല. അതിനിടെ, കോണ്‍ഗ്രസില്‍ നിന്നു പി.സി. ചാക്കോയെത്തി എന്‍.സി.പി സംസ്ഥാന പ്രസിഡന്റായി.

മന്ത്രിസ്ഥാനം പങ്കുവെക്കുന്നതിനെക്കുറിച്ച് കരാറൊന്നുമില്ലെന്നായിരുന്നു നേരത്തെ ചാക്കോയുടെ നിലപാട്. എന്നാല്‍ ഇക്കാര്യത്തില്‍ തോമസ് കെ. തോമസ് അസംതൃപ്തനായിരുന്നു. വൈകാതെ പി.സി. ചാക്കോയും തോമസ്.കെ തോമസിന്റെ ആവശ്യത്തെ പിന്തുണച്ചതോടെയാണ് ശശീന്ദ്രന് സ്ഥാനം ഒഴിയേണ്ടി വരുന്നത്.

Related News

Comments

No comments yet. Be the first to comment!

Leave a Comment