Saturday, July 25, 2026
Kerala News

തൃശ്ശൂരില്‍ ഡിവൈഡര്‍ തല്ലിത്തകര്‍ത്ത് മുന്‍ എംഎല്‍എ അനില്‍ അക്കര

തൃശ്ശൂരില്‍ ഡിവൈഡര്‍ തല്ലിത്തകര്‍ത്ത് മുന്‍ എംഎല്‍എ അനില്‍ അക്കര


തൃശ്ശൂര്‍: മുതുവറയില്‍ മുന്‍ എംഎല്‍എ അനില്‍ അക്കര ഡിവൈഡര്‍ തല്ലിത്തകര്‍ത്തു. മുതുവറ ക്ഷേത്രത്തിന് മുന്നിലുള്ള യൂടേണ്‍ അടച്ചതിനെതിരെ പ്രതിഷേധിച്ചാണ് അനില്‍ അക്കര ഈ നടപടിയെടുത്തത്.

തൃശ്ശൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്ക് ക്ഷേത്രത്തിന്റെ ഭാഗത്തേക്ക് തിരിയാന്‍ യൂടേണ്‍ അടച്ചതോടെ വലിയ ബുദ്ധിമുട്ടാണ് പ്രദേശവാസികള്‍ക്കും ഭക്തര്‍ക്കും നേരിട്ടത്. ഇപ്പോള്‍ വാഹനങ്ങള്‍ അമല ആശുപത്രിവരെ പോയി യൂടേണ്‍ എടുത്ത് തിരിച്ചുവരേണ്ട സാഹചര്യമാണുള്ളത്.

ഇതില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ വാഹനത്തില്‍ അതുവഴി എത്തിയ അനില്‍ അക്കര, സ്ഥലത്ത് ഡിവൈഡര്‍ പണിക്കാരുടെ കൈയിലുണ്ടായിരുന്ന ചുറ്റിക എടുത്ത് യൂടേണ്‍ ഭാഗം തല്ലിത്തകര്‍ത്തു.

വിഷയത്തില്‍ ജില്ലാ കളക്ടറടക്കമുള്ള അധികാരികള്‍ക്ക് മുമ്പ് തന്നെ പരാതി നല്‍കിയിരുന്നുവെന്നും, ആവശ്യമായ നടപടി ഉണ്ടായില്ലാത്തതിനാലാണ് താന്‍ പ്രതിഷേധിച്ചതെന്നും അനില്‍ അക്കര മാധ്യമങ്ങളോട് വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment