Saturday, July 25, 2026
Kerala News

ശബരിമല സ്വര്‍ണ്ണക്കൊള്ള; പ്രതികളെ സര്‍ക്കാരും സിപിഎമ്മും സംരക്ഷിക്കുന്നുവെന്ന് വിഡി സതീശന്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള; പ്രതികളെ സര്‍ക്കാരും സിപിഎമ്മും സംരക്ഷിക്കുന്നുവെന്ന് വിഡി സതീശന്‍


തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍. വാസുവിനെതിരെ ഉറച്ച തെളിവുകള്‍ ഉണ്ടായിട്ടും പൊലീസ് അറസ്റ്റിലേക്ക് നീങ്ങുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ആരോപിച്ചു. നിലവിലെ ദേവസ്വം മന്ത്രി വി. എന്‍. വാസവന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനൊപ്പം നിന്നതായും, കുറ്റവാളികളെ സര്‍ക്കാരും സിപിഐഎമ്മും സംരക്ഷിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുഡിഎഫ് തുടക്കം മുതല്‍ പറഞ്ഞതെല്ലാം ഇപ്പോള്‍ കോടതിയും സ്ഥിരീകരിക്കുകയാണ്. അന്താരാഷ്ട്ര സംഘങ്ങള്‍ക്കുപോലും ഈ ഇടപാടില്‍ പങ്കുണ്ടെന്നതാണ് കോടതിയുടെ സംശയം. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കോടതിവിധിയിലൂടെ പുറത്തുവരുന്നത്, വിഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ശബരിമലയിലെ എല്ലാ അമൂല്യ വസ്തുക്കളും സമഗ്രമായി പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  ഇവ ഒറിജിനലാണോ ഡ്യൂപ്ലിക്കേറ്റാണോ എന്ന് പരിശോധനയിലൂടെ വ്യക്തമാക്കണം, പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര മാര്‍ക്കറ്റുകളില്‍ അമൂല്യ വസ്തുക്കള്‍ വില്‍ക്കുന്ന സംഘങ്ങള്‍ ശബരിമലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിട്ടുണ്ടാകാമെന്ന് വിഡി സതീശന്‍ ആരോപിച്ചു. ഇവര്‍ക്ക് ശബരിമലയിലെ അമൂല്യ വസ്തുക്കളുടെ അടുത്തെത്താനുള്ള ബന്ധങ്ങള്‍ ഉണ്ടായിരുന്നു. ഈ റാക്കറ്റുകള്‍ക്ക് പിന്നില്‍ ശക്തമായ രാഷ്ട്രീയ സംരക്ഷണമുണ്ട്, അദ്ദേഹം പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment