Saturday, July 25, 2026
Kerala News

വര്‍ക്കല ട്രെയിന്‍ അതിക്രമം: പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

വര്‍ക്കല ട്രെയിന്‍ അതിക്രമം: പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം വര്‍ക്കലയില്‍ കേരള എക്‌സ്പ്രസ് ട്രെയിനില്‍ വെച്ച് ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, കാര്യമായ പുരോഗതിയില്ലാതെ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. വീഴ്ചയുടെ ആഘാതത്തില്‍ തലയില്‍ പലയിടത്തും ചതവുകള്‍ സംഭവിച്ചിട്ടുണ്ട്, കൂടാതെ തലച്ചോറിനേറ്റ പരുക്ക് അതീവ ഗുരുതരമായി തുടരുന്നതായാണ് റിപ്പോര്‍ട്ട്.

മെഡിക്കല്‍ കോളജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിലാണ് ശ്രീക്കുട്ടി ചികിത്സയിലുള്ളത്. ന്യൂറോ സര്‍ജറി, ക്രിട്ടിക്കല്‍ കെയര്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘമാണ് ചികിത്സക്ക് നേതൃത്വം നല്‍കുന്നത്. അതേസമയം, സംഭവത്തില്‍ പോലീസ് അന്വേഷണവും ശക്തമായി മുന്നോട്ട് പോകുകയാണ്. 

കേസിലെ പ്രതി സുരേഷ് കുമാര്‍ മദ്യപിച്ച കോട്ടയത്തെ ബാറിലെയും ട്രെയിന്‍ കംപാര്‍ട്ട്മെന്റുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പോലീസ് പരിശോധിച്ചിരുന്നു. ലഭ്യമായ എല്ലാ തെളിവുകളും ശേഖരിച്ച ശേഷം അന്വേഷണസംഘം കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. തുടര്‍ന്ന് അപകടം നടന്ന അയന്തി മേല്‍പ്പാലത്തിന് സമീപമെത്തി പ്രതിയുമായി തെളിവെടുപ്പ് നടത്താനാണ് പോലീസ് ലക്ഷ്യമിടുന്നത്. ആക്രമണത്തിനിടെ പെണ്‍കുട്ടിയുടെ സുഹൃത്ത് അര്‍ച്ചനയെ രക്ഷിക്കുകയും പ്രതിയെ ബലമായി കീഴ്‌പ്പെടുത്തുകയും ചെയ്ത യാത്രക്കാരനെ പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ നിര്‍ണായക സാക്ഷിയുടെ മൊഴിയും കേസന്വേഷണത്തില്‍ വഴിത്തിരിവായേക്കാം.


Related News

Comments

No comments yet. Be the first to comment!

Leave a Comment