പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ.എസ്. ബൈജുവിനെ എസ്.ഐ.ടി അറസ്റ്റ് ചെയ്തു. കേസിലെ ഏഴാമത്തെ പ്രതിയാണ് ബൈജു. ദ്വാരപാലക പാളികള്‍ കടത്തിയ കേസിലാണ് അറസ്റ്റ് നടന്നത്. ഇതോടെ ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നടന്നത് നാലാമത്തെ അറസ്റ്റാണ്.
2019 ജൂലൈ 19-ന് ദ്വാരപാലക പാളികള്‍ അഴിച്ച സമയത്ത് ബൈജു ഹാജരായിരുന്നില്ല. സ്വര്‍ണ്ണം ഉള്‍പ്പെടെ ശബരിമലയിലെ അമൂല്യ വസ്തുക്കളുടെ പൂര്‍ണ്ണ ചുമതല തിരുവാഭരണം കമ്മീഷണര്‍ക്കാണ് എന്ന നിലയില്‍, ബൈജുവിന്റെ പങ്ക് നിര്‍ണായകമാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.
ദ്വാരപാലക കേസിനൊപ്പം കട്ടിളപാളി കേസിലും ബൈജുവിന് ദുരൂഹ ഇടപെടലുകളെക്കുറിച്ച് വിവരം ഉണ്ടായിരുന്നുവെന്നാണ് നിഗമനം. കെ.എസ്. ബൈജു 2019-ല്‍ സേവനത്തില്‍ നിന്ന് വിരമിച്ചിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment